സാമൂഹിക ലിങ്കുകൾ

News Updates
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

കോലിക്കും ഇന്ത്യൻ ടീമിനും ‘കോഴിക്കോടുള്ള’ സംഘടനയുടെ ഭീഷണി; സുരക്ഷ കൂട്ടും…

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ക്യാപ്റ്റൻ വിരാട് കോലിക്കുമെതിരെ ആക്രമണ ഭീഷണിയുമായി ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) ‘കോഴിക്കോട് ആസ്ഥാനമായുള്ള’ സംഘടനയുടെ കത്ത്. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായാണ് എൻഐഎയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചത്. എൻഐഎ ഇത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) അയച്ചുകൊടുത്തിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരം നവംബർ മൂന്നിന് ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് (പഴയ ഫിറോസ് ഷാ കോട്‌ല) നടക്കുന്നത്. ഈ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ ഡൽഹി പൊലീസിന് നിർദ്ദേശം നൽകി.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ‘ഓൾ ഇന്ത്യ ലഷ്കർ’ എന്ന ഭീകര സംഘടനയുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്. ഇങ്ങനെയൊരു സംഘടന നിലവിലുള്ളതായി ആർക്കും അറിവില്ല. ഈ സാഹചര്യത്തിൽ കത്ത് വ്യാജമാകാനുള്ള സാധ്യതയുണ്ടെങ്കിലും താരങ്ങളുടെ സുരക്ഷാ വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്. ഇതോടെ, പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കും. താരങ്ങളുടെ സുരക്ഷയും വർധിപ്പിക്കുന്നതിനൊപ്പം സ്റ്റേഡിയത്തിലും കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും.

62 thoughts on “കോലിക്കും ഇന്ത്യൻ ടീമിനും ‘കോഴിക്കോടുള്ള’ സംഘടനയുടെ ഭീഷണി; സുരക്ഷ കൂട്ടും…

Leave a Reply

Your email address will not be published.