സാമൂഹിക ലിങ്കുകൾ

News Updates
അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്അർജുന്‍റെ കുടുംബത്തെ വെറുതെ വിടണം;എം.കെ. രാഘവൻ എം.പിജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, മേജ‍ർ അടക്കം 5 സൈനികർക്ക് പരിക്ക്ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിങ്

മുംബൈ: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ലീഗ് റൗണ്ടിൽ കളിച്ച ഒമ്പത് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ സെമി പോരാട്ടത്തിനിറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യയും ന്യൂസിലൻഡും കളത്തിലിറക്കുന്നത്. ആസ്ട്രേലിയ, അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ് എന്നിവർ ഇന്ത്യയോട് ലീഗ് റൗണ്ടിൽ തോൽവി ഏറ്റുവാങ്ങി. ആധികാരികമായിരുന്നു എല്ലാ ജയങ്ങളും.

13 ലോകകപ്പുകളിൽ ഇന്ത്യയുടെ എട്ടാം സെമി ഫൈനലാണിത്. മുമ്പ് നടന്ന ഏഴെണ്ണത്തിൽ നാലിലും തോറ്റു. ഫൈനലിലെത്തിയ 1983ലും 2011ലും യഥാക്രമം വെസ്റ്റിൻഡീസിനെയും ശ്രീലങ്കയെയും തോൽപിച്ച് ജേതാക്കളായി. 2003ലെ ഫൈനലിൽ ആസ്ട്രേലിയയോട് പരാജയമേറ്റുവാങ്ങി.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ന്യൂസിലൻഡ് ടീം: ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഡാരിൽ മിച്ചൽ, ടോം ലതാം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ടിം സോത്തി, ലോക്കി ഫെർഗൂസൺ, ട്രെന്‍റ് ബോൾട്ട്