സാമൂഹിക ലിങ്കുകൾ

News Updates
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ഇല്ല

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐയെ പ്രഖ്യാപിച്ചത്. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്ന മൂന്ന് പേരെ ഒഴിവാക്കിയാണ് ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്‌ക്വാഡ്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചില്ല. തിലക് വര്‍മ, പ്രസിത് കൃഷ്ണ എന്നിവര്‍ക്കും ടീമില്‍ സ്ഥാനമില്ല.

ഹാര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. ഏഷ്യാ കപ്പിന് 18 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ സെപ്റ്റംബര്‍ 28 വരെ സമയമുണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡ് : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്