സാമൂഹിക ലിങ്കുകൾ

News Updates
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം, നിരവധിപേര്‍ക്ക് പരിക്ക്‌, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ശ്രീനഗര്‍: കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. ദോഡ ജില്ലയിലാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

കിഷ്ത്‌വറില്‍ നിന്ന് ജമ്മുവിലേക്കു പോകുകയായിരുന്ന ബസ്, ബട്ടോട്ടെ- കിഷ്ത്‌വര്‍ ദേശീയപാതയില്‍ അസര്‍ മേഖലയിലെ ട്രുങ്കലിന് സമീപത്തുവെച്ച് 300 അടി താഴ്ചയുള്ള ചരിവിലേക്കുമറിയുകയായിരുന്നു. പരിക്കേറ്റവരെ കിഷ്ത്‌വറിലേയും ദോഡയിലേയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.