സാമൂഹിക ലിങ്കുകൾ

News Updates
കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാം;മോട്ടോർ വാഹന വകുപ്പിന് ആശ്വാസം,ആവശ്യം തള്ളി ഹൈക്കോടതികനത്ത മഴ; ദുബൈയില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുസംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗംഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധംഎസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബി

ഉത്തേജക മരുന്ന് ഉപയോഗം, ദ്യുതി ചന്ദിന് സസ്പെന്‍ഷന്‍

ദില്ലി: വേള്‍ഡ് ആന്‍റി ഡോപ്പിങ് ഏജന്‍സി(വാഡ)യുടെ പരിശോധനയില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ സ്പ്രിന്‍റര്‍ ദ്യുതി ചന്ദിനെ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എ.എഫ്.ഐ) താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ ദ്യുതിയെ തല്‍ക്കാലത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെങ്കിലും നീണ്ട വിലക്കാണ് ദ്യുതിയെ കാത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ദ്യുതിയുടെ മൂത്ര സാംപിള്‍ പരിശോധനയിലാണ് നിരോധിതമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. എ സാംപിള്‍ പരിശോധനയിലാണ് ദ്യുതി പൊസറ്റീവ് ആണന്ന് കണ്ടെത്തിയതെന്നും താരം അപ്പീല്‍ നല്‍കുകയാണെങ്കില്‍ ബി സാംപിള്‍ കൂടി പരിശോധിച്ചശേഷം വിലക്കിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അധികതൃതര്‍ പറഞ്ഞു.

2018ലെ ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയ ദ്യുതി ഈ വര്‍ഷം നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു. ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുള്ള ദ്യുതി ലോകവേദിയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും നിരോധിത മരുന്ന് ഉപയോഗിച്ചതായി തനിക്ക് യാതൊരു അറിയിപ്പും ഇതുവരെ ആരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും ദ്യുതി പ്രതികരിച്ചു. എവിടെയാണ് പരിശോധനകള്‍ നടന്നതെന്നോ എപ്പോഴെടുത്ത സാംപിളുകളാണെന്നോ അറിയാതെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ദ്യുതി വ്യക്തമാക്കി.