സാമൂഹിക ലിങ്കുകൾ

News Updates
ബി.ബി.സി. ഡോക്യുമെന്ററി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്പ്രധാനമന്ത്രി 2019 മുതൽ നടത്തിയത് 21 വിദേശ യാത്രകൾ, ചെലവ് 22.76 കോടി രൂപകണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിച്ച സംഭവം, തീപടരാന് കാരണം കാറിനുള്ളില്‍ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോള്‍ബജറ്റിൽ നികുതിക്കൊള്ള, യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തും’; വി.ഡി സതീശൻസംസ്ഥാന ബജറ്റ്; തലശ്ശേരി ജനറല്‍ ആശുപത്രിക്ക് 10 കോടിബജറ്റ് 2023 : പോക്കറ്റ് കാലിയാക്കുംവിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുത്; ഹൈക്കോടതിവ്യാജ ഹെല്‍ത്ത് കാര്‍ഡ് സർട്ടിഫിക്കറ്റ്: ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തുകണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് എംവിഡിസംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സിനിമാ ചിത്രീകരണത്തിനിടെ അപകടം, നടന്‍ വിജയ് ആന്റണിക്ക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നടന്‍ വിജയ് ആന്‍റണിക്ക് ഗുരുതര പരിക്ക്. വിജയ് ആന്‍റണിയുടെ സംവിധാന അരങ്ങേറ്റം കൂടിയായ പിച്ചൈക്കാരന്‍ 2 എന്ന ചിത്രത്തിന്‍റെ മലേഷ്യന്‍ ചിത്രീകരണത്തിനിടെ തിങ്കളാഴ്ചയാണ് സംഭവം. ജലത്തില്‍ വച്ചുള്ള ഒരു ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണത്തിനിടെ രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നടി കാവ്യ ഥാപ്പറും അപകടം നടന്ന ബോട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പരിക്ക് ഗുരുതരമല്ല.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നെന്ന് നിര്‍മ്മാതാവ് ധനഞ്ജയന്‍ ഗോവിന്ദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. “നായകനാവുന്ന ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തില്‍ പങ്കെടുക്കുകയായിരുന്നു വിജയ് ആന്‍റണി. മലേഷ്യയിലെ ലങ്കാവി ആയിരുന്നു ലൊക്കേഷന്‍. അദ്ദേഹം ഓടിച്ചിരുന്ന ഒരു ബോട്ട് നിയന്ത്രണം വിട്ട് മറ്റൊരു വലിയ ബോട്ടില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ അടക്കമുള്ള സംഘമായിരുന്നു ഈ ബോട്ടില്‍ ഉണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തില്‍ വിജയ് ആന്‍റണിയും കാവ്യയും വെള്ളത്തിലേക്ക് വീണു. കാവ്യ ഥാപ്പറിന് തലയില്‍ പരിക്കേറ്റെങ്കിലും ഗുരുതരമല്ല. എന്നാല്‍ വിജയ്‍യുടെ പരിക്ക് കുറച്ചുകൂടി ഗൌരവമുള്ളതാണ്. തലയിലും ചുണ്ടിലും അദ്ദേഹത്തിന് മുറിവുകള്‍ ഉണ്ട്. കുറച്ചുനേരത്തേക്ക് അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. നിലവില്‍ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും മുറിവുകള്‍ കാരണം അദ്ദേഹത്തിന് സംസാരിക്കാനാവുന്നില്ല.

നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്‍റെ നിലയില്‍ കുഴപ്പമില്ല. കുടുംബാംഗങ്ങള്‍ മലേഷ്യയില്‍ എത്തിയിട്ടുണ്ട്. നില കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുവരാനാണ് കുടുംബത്തിന്‍റെ തീരുമാനം”, ധനഞ്ജയന്‍ പറയുന്നു.