സാമൂഹിക ലിങ്കുകൾ

News Updates
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

മൂന്നാം ഏകദിനം ഇന്ന്; കോലിയും രോഹിതും കളിച്ചേക്കും


വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന്. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ഇന്ന് ടീമിൽ തിരികെയെത്തിയേക്കും. കഴിഞ്ഞ കളി ഇരുവരും പുറത്തിരിക്കുകയും ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്നു. ഈ കളി കൂടി തോറ്റാൽ പരമ്പര നഷ്ടമാവും. അതുകൊണ്ട് തന്നെ ഇന്ന് ആ റിസ്കെടുക്കാൻ ഇന്ത്യ തയ്യാറായേക്കില്ല. കോലിയും രോഹിതും കളിക്കുമെങ്കിൽ സഞ്ജുവും അക്സറും പുറത്താവും.

ഓപ്പണറായെത്തി തകർപ്പൻ പ്രകടനം നടത്തിയതുകൊണ്ട് തന്നെ ഇഷാൻ കിഷൻ ടീമിൽ തുടരും. കോലിയും രോഹിതും മടങ്ങിയെത്തുമ്പോൾ കിഷൻ നാലാം നമ്പറിലും സൂര്യകുമാർ യാദവ് അഞ്ചാം നമ്പറിലും കളിക്കാനാണ് സാധ്യത. സൂര്യകുമാർ യാദവിന് ഈ കളി വളരെ നിർണായകമാണ്.

ഈ കളി കൂടി പരാജയപ്പെട്ടാൽ സൂര്യയെ പുറത്തിരുത്താൻ മാനേജ്മെൻ്റ് നിർബന്ധിതരാവും. രണ്ടാം കളിയിലെ ടീം തുടർന്നാൽ ഇന്നത്തെ മത്സരം സഞ്ജുവിനും സൂര്യകുമാർ യാദവിനും നിർണായകമാവും.