സാമൂഹിക ലിങ്കുകൾ

News Updates
ബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്‘ചെയ്യാത്ത കാര്യം പ്രചരിപ്പിച്ചതിൽ മാപ്പ് പറയണം’; കെ.കെ ശൈലജയ്ക്ക് ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്ടിപ്പറുകളുടെ അമിതവേഗതയ്ക്ക് തടയിടാൻ സർക്കാർ; നിർദേശവുമായി ഗതാഗതമന്ത്രികേരളം വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്ഷാരോൺ വധക്കേസ്; പ്രതി ​ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കുംകണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട്;പോളിംഗ് ഓഫീസര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍മഷി പുരളാന്‍ ഇനി ആറുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിക്ക് കണ്ണീരോടെ നാട് വിട നല്‍കി

സതീശന്‍ പാച്ചേനിയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രമല്ല, സംസ്ഥാനത്ത് നിന്നെമ്പാടുമുള്ള നേതാക്കളും പ്രവര്‍ത്തകരുമെല്ലാം അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി. ഇന്നലെ രാത്രി മുതല്‍ കണ്ണൂര്‍ ഡിസിസി ഓഫീസിലാണ് പൊതുദര്‍ശനം നടന്നത്. ഇന്നലെ പതിനൊന്നരയോടു കൂടിയാണ് അദ്ദേഹത്തിന്റെ അന്ത്യം സ്ഥിതീകരിച്ചത്. അതിനുശേഷം, അദ്ദേഹത്തിന്റെ തളിപ്പറമ്പ് പാച്ചേനിയിലുള്ള തറവാട്ട് വീട്ടിലും തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കി രാത്രിയോട് കൂടി ഇങ്ങോട്ടേക്ക് എത്തിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെയും ദേശീയതലത്തിലുമുള്ള നേതാക്കളൊക്കെ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ഒക്കെയായി ഇവിടെയെത്തി അന്തിമോപചാരമര്‍പ്പിച്ചു.

പതിനൊന്ന് മണി വരെയാണ് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം നടന്നത്. അതിനുശേഷം ഇവിടെ നിന്ന് പതിനൊന്ന് മണിയോടുകൂടി വിലാപയാത്രയായി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയി. തടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടന്നു.

കണ്ണൂര്‍ ഡിസിസി അധ്യക്ഷ പദവിയില്‍ അഞ്ചു വര്‍ഷക്കാലം ഇരുന്നയാളാണ് സതീശന്‍ പാച്ചേനി. കണ്ണൂര്‍ ഡിസിസി ഓഫീസ് തന്നെ അദ്ദേഹം നിര്‍മ്മിച്ചതാണ്. അദ്ദേഹം ഡിസിസി അധ്യക്ഷനായിരുന്ന കാലയളവില്‍ സ്വന്തം വീട് പണയപ്പെടുത്തി നിര്‍മ്മിച്ച ഓഫീസ് കാര്യാലയം കൂടിയാണ് കണ്ണൂര്‍ ഡിസിസി ഓഫീസ്. അങ്ങനെ ഒരു വൈകാരിക ബന്ധം കൂടി അദ്ദേഹത്തിനുണ്ട്. ഇവിടെ ഡിസിസി അധ്യക്ഷനായിരിക്കുന്ന കാലയളവില്‍ അദ്ദേഹം കെഎസ്യുവിന്റെ സംസ്ഥാന പ്രസിഡണ്ട് പദവിയും കൈകാര്യം ചെയ്തിരുന്നു.