സാമൂഹിക ലിങ്കുകൾ

News Updates
കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാം;മോട്ടോർ വാഹന വകുപ്പിന് ആശ്വാസം,ആവശ്യം തള്ളി ഹൈക്കോടതികനത്ത മഴ; ദുബൈയില്‍ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുസംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗംഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ജില്ലകള്‍ തോറും പ്രതിഷേധംഎസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബി

ടിപ്പറുകളുടെ അമിതവേഗതയ്ക്ക് തടയിടാൻ സർക്കാർ; നിർദേശവുമായി ഗതാഗതമന്ത്രി

തിരുവനന്തപുരം: ടിപ്പറുകളുടെ അമിത വേഗത്തിൽ കർശന നടപടിയെടുക്കാൻ ഗതാഗത മന്ത്രിയുടെ നിർദേശം. വേഗപൂട്ടഴിച്ച് ഓടുന്നതും സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതും പ്രധാനമായും പരിശോധിക്കും. എല്ലാ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റുകൾക്കും മന്ത്രി നിർദേശം നൽകി. ടിപ്പറുകളുടെ അമിതവേഗം കാരണം സംസ്ഥാനത്ത് നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആദ്യഘട്ടത്തിൽ കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഓക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റുജില്ലകളിലെ ആർ.ടി.ഓ എൻഫോഴ്‌സ്‌മെന്റ് സംഘങ്ങൾക്ക് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ പരിശോധന സംസ്ഥാനത്താകെ നടന്ന് വരുകയാണ്.