സാമൂഹിക ലിങ്കുകൾ

News Updates
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

പുരുഷ- വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം; ചരിത്രം രചിച്ച് ന്യൂസിലാന്‍ഡ് ക്രിക്കറ്റ്

വെല്ലിങ്‌ടൺ: പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ഇത് സംബന്ധിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡും കളിക്കാരുടെ സംഘടനയും കഴിഞ്ഞ ദിവസം അഞ്ച് വർഷത്തെ പ്രത്യേക ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇതോടെ ന്യൂസിലാൻഡിൽ ആഭ്യന്തര തലത്തിലും അന്താരാഷ്‌ട്ര തലത്തിലും കളിക്കുന്ന വനിതാ താരങ്ങൾക്ക് പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അതേ വേതനം ലഭിക്കും.

ഓഗസ്‌റ്റ്‌ ഒന്ന് മുതൽ ഈ കരാർ നിലവിൽ വരും. തുല്യവേതനം കൂടാതെ ഈ കരാറിലൂടെ പ്രൊഫഷണൽ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന യാത്ര, താമസം, പരിശീലന അന്തരീക്ഷം തുടങ്ങിയവയും അതേപടി വനിതാ താരങ്ങൾക്കും ലഭ്യമാകും. തങ്ങളുടെ കായിക രംഗത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കരാറാണിതെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് സിഇഒ ഡേവിഡ് വൈറ്റ് പ്രതികരിച്ചു.

ഈ ഉടമ്പടി നിലവിൽ വരുന്നതോടെ ആഭ്യന്തര തലത്തിൽ വനിതാ താരങ്ങളുടെ കരാറുകൾ 54ൽ നിന്ന് 72 ആയി ഉയരും. നിലവിൽ ടെസ്‌റ്റിൽ 10250 ഡോളർ, ഏകദേഇനത്തിൽ 4000 ഡോളർ, ട്വന്റി 20യിൽ 2500 ഡോളർ എന്നിങ്ങനെയാണ് പുരുഷ താരങ്ങളുടെ വേതനം. കരാർ നിലവിൽ വരുന്നതോടെ ഇതേ തുക വനിതാ താരങ്ങൾക്കും ലഭിക്കും. എന്നാൽ, ഇന്ത്യയുടെ കാര്യമെടുത്താൽ പുരുഷ- വനിതാ താരങ്ങൾക്ക് ലഭിക്കുന്ന വേതനം തമ്മിലുള്ള അന്തരം വളരെ വലുതാണ്.

ബിസിസിഐയുടെ ഏറ്റവും ഉയർന്ന വിഭാഗമായ എ പ്‌ളസ്‌ കരാറിൽ ഏർപ്പെട്ടിരിക്കുന്ന പുരുഷ താരത്തിന് ഏഴ് കോടി രൂപ ലഭിക്കുമ്പോൾ വനിതാ ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വിഭാഗമായ എ വിഭാഗത്തിലുള്ള വനിതാ താരങ്ങൾക്ക് വെറും 50 ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്.