സാമൂഹിക ലിങ്കുകൾ

News Updates

പാത്തിപ്പാലത്ത് പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവം; പിതാവിനായി തിരച്ചിൽ തുടരുന്നു – പുഴയിലേക്ക് തള്ളിയിട്ടതായി ഭാര്യ

പാത്തിപ്പാലത്ത് ഇന്നലെയാണ് അമ്മയും കുഞ്ഞും പുഴയിൽ വീണ നിലയിൽ കണ്ടെത്തിയത്. അമ്മയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കുട്ടി മരിക്കുകയും ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന പിതാവ് ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു.

കോടതി ജീവനക്കാരൻ കെ.പി ഷിനുവിന്റെ ഭാര്യ സോനയും മകൾ ഒന്നര വയസുള്ള അൻവിതയുമാണ് പുഴയിൽ വീണത്. ഭർത്താവ് തള്ളിയിട്ടതായി ഭാര്യ പോലീസിൽ മൊഴി നൽകി. ഷിനുവിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.