സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങി. പ്രതിഷേധം കാരണം തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാനായില്ല. മുട്ടത്തറ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ അപേക്ഷകര്‍ ആരും എത്തിയില്ല. എറണാകുളത്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റുകള്‍ ബഹിഷ്‌കരിക്കുകയായിരുന്നു.

കോഴിക്കോടും അപേക്ഷകര്‍ എത്താത്തതിനാല്‍ ടെസ്റ്റ് നടന്നില്ല. മുട്ടത്തറയില്‍ മൂന്ന് പേര്‍ ടെസ്റ്റിന് എത്തിയെങ്കിലും ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന് ഐഎന്‍ടിയുസി അറിയിച്ചു. പൊലീസ് സംരക്ഷണയില്‍ ടെസ്റ്റ് നടത്താന്‍ ശ്രമിച്ചെങ്കിലും തടസ്സപ്പെടുകയായിരുന്നു. ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും ടെസ്റ്റുകള്‍ മുടങ്ങിയിരുന്നു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്നലെ പ്രതിഷേധിച്ചത്. ടെസ്റ്റിന് എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുന്ന സാഹചര്യമാണ് കഴിഞ്ഞ ദിവസം കണ്ടത്.