സാമൂഹിക ലിങ്കുകൾ

News Updates

ഗോഡ്സെ അനുയായികളാണ് ബിജെപിയിൽ ഉള്ളവരെന്ന് കനയ്യ കുമാർ

പട്ന:  ബീഹാറിൽ നടന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലാണ് ബിജെപിക്കെതിരെയും ,കേന്ദ്രത്തിനെതിരെയും കനയ്യകുമാർ വിമർശനം ഉന്നയിച്ചത്.  ക്ഷേത്രങ്ങളിൽ നിന്നും പ്രസാദം വിതരണം ചെയ്യുന്നതു പോലെയാണ് സ്വന്തം ജനങ്ങൾക്ക് മേൽ കേന്ദ്രസർക്കാർ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതെന്നും കനയ്യകുമാർ പറഞ്ഞു.
     ഹിന്ദു-മുസ്‌ലിം സംഘർഷം ഉണ്ടാക്കുക എന്നത് മാത്രമാണ് ബിജെപിയുടെ അജണ്ട. എല്ലാവർക്കും പൗരത്വം കിട്ടേണ്ട സാഹചര്യമാണ് രാജ്യത്ത് ഉണ്ടാകേണ്ടതെന്നും, പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ അഭയാർത്ഥി വിരോധികളാണെന്നാണ് ആഭ്യന്തരമന്ത്രി ഉയർത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ReplyForward

Leave a Reply

Your email address will not be published.