സാമൂഹിക ലിങ്കുകൾ

News Updates
എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്

വിദ്വേഷ പ്രസംഗക്കേസ്; പിസി ജോർജിന് വീണ്ടും നോട്ടീസ്

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് വീണ്ടും നോട്ടിസ്. തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. ഇന്നലെയാണ് ഫോർട്ട് എസിപി നോട്ടീസ് അയച്ചത്. കേസിൽ മെയ് മാസം ഒന്നാം തീയതിയാണ് പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചത്. പോലീസ് ദുർബലമായ റിപ്പോർട് സമർപ്പിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിക്കുന്നതെന്ന് ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്‌ജിയുടെ ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു.

മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ആയതിനാൽ സുപ്രീം കോടതി വിധികളുടെ അടിസ്‌ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരവും ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉൽഘാടന പ്രസംഗത്തിലായിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകൾ പോലീസിനു പരാതി നൽകി. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്.