സാമൂഹിക ലിങ്കുകൾ

News Updates
അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

അക്ഷയ തൃതീയ ദിനത്തിൽ രണ്ടാംവട്ടവും സ്വർണവില ഉയർന്നു; ഉപഭോക്താക്കൾക്ക് തിരിച്ചടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ പവന് 360 രൂപ കൂടിയിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിലാണ് വീണ്ടും വില വർധിച്ചത്. വീണ്ടും 320 രൂപയുടെ വില വർധനവാണ് ഉണ്ടായത്. അക്ഷയ തൃതീയ ദിനത്തിൽ വില കുത്തനെ ഉയർന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആകെ ഇന്ന് പവന് വർധിച്ചത് 680  രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53600 രൂപയാണ്. 

അക്ഷയതൃതീയ ആയതിനാൽ രാവിലെ 7 30ന് സ്വർണ്ണ വ്യാപാരശാലകൾ  തുറന്നിട്ടുണ്ട്. ആ സമയത്തെ  വിലനിലവാരം അനുസരിച്ചാണ് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 6660 രൂപയും പവന് 360 രൂപ വർദ്ധിച്ച് 53,280 രൂപയുമായി വ്യാപാരം ആരംഭിച്ചത്. രാവിലെ 9 30 ന് മുമ്പ് റിസർവ്ബാങ്ക് രൂപയുടെ വില നിലവാരവും, 24 കാരറ്റ് വിലയും മുംബൈ അവൈലബിൾ മാർക്കറ്റിന്റെ വില നിലവാരവും എല്ലാം ചേർത്തപ്പോൾ 40 രൂപയുടെ വർദ്ധനവ് കൂടി ഉണ്ടായി. അന്താരാഷ്ട്ര സ്വർണ്ണവില 2352 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.49 ലുമാണ്. അതനുസരിച്ച് ഗ്രാമിന് 6700 രൂപയും പവന് 53600 രൂപയുമായി.