സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

ഭര്‍ത്താവിനെ തേടി മുന്‍കാമുകിയെത്തി, വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

തിരുപ്പതി: ഭര്‍ത്താവിന് മുന്‍കാമുകിയെ വിവാഹം കഴിപ്പിച്ചുകൊടുത്ത് ഭാര്യ.. ! തിരുപ്പതിയിലെ ഡാക്കിലി മണ്ഡലിലാണ് സംഭവം. അംബേദ്കര്‍ സ്വദേശിയായ കല്ല്യാണും മുന്‍കാമുകി നിത്യശ്രീയും തമ്മിലുള്ള വിവാഹത്തിനാണ് ഭാര്യ വിമല മുന്‍കൈയെടുത്തത്. കൗതുകകരമായ വിവാഹത്തെ കുറിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ.,

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ വിമല്‍ രണ്ട് വര്‍ഷം മുന്‍പാണ് വിമലയെ വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ജീവിതം തുടരുന്നതിനിടെയാണ് വിശാഖപട്ടണത്തുനിന്നുള്ള നിത്യശ്രീ എന്ന മറ്റൊരു യുവതി വിമലയെ തേടിയെത്തിയത്.

താനും വിമലയുടെ ഭര്‍ത്താവ് കല്ല്യാണും തമ്മില്‍ ഏറെ വര്‍ഷത്തെ പ്രണയബന്ധമുണ്ടായിരുന്നുവെന്നും ചില കാരണങ്ങളാല്‍ പിരിയേണ്ടിവന്നെന്നും നിത്യശ്രീ വിമലയെ അറിയിച്ചു. കല്ല്യാണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ നിത്യശ്രീ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചതോടെയാണ് മുന്‍കാമുകിയും ഭര്‍ത്താവും തമ്മിലുള്ള വിവാഹത്തിന് ഭാര്യ തന്നെ മുന്‍കൈയെടുത്തത്.

സമീപത്തെ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വിമലതന്നെ വിവാഹത്തിന് നേതൃത്വം നല്‍കി. മൂവരും ഒരുമിച്ച് ജീവിക്കുമെന്നാണ് വിമല പറയുന്നത്.