സാമൂഹിക ലിങ്കുകൾ

News Updates
പൂരാവേശത്തിൽ തൃശൂർ; തൃശൂർ പൂരത്തിന് കൊടിയേറിപടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്കേരളത്തിൽ വേനൽമഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്പാനൂര്‍ ബോംബ് സ്‌ഫോടനം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംസംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍കണ്‍സ്യൂമർ ഫെഡിന് ആശ്വാസം; റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ ഹൈക്കോടതിയുടെ അനുമതിറിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റംലോക്‌സഭ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധിവ്രതശുദ്ധിയുടെ നിറവിൽ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾയുവ മലയാള നടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

കൊടും ചൂട് തുടരുന്നു: 9 ജില്ലകളിൽ യെലോ അലർട്ട്, പാലക്കാട്ടും കൊല്ലത്തും 38 ഡിഗ്രി വരെ ഉയരും

തിരുവനന്തപുരം∙ സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒൻപത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് 14 മുതൽ 18 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണു മുന്നറിയിപ്പ്.

സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്. മുന്നറിയിപ്പുള്ള ജില്ലകളിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ വരാതിരിക്കാൻ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചു.