സാമൂഹിക ലിങ്കുകൾ

News Updates
ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യംചൂടില്‍ നിന്ന് ആശ്വാസം, വേനല്‍മഴ ശക്തമാകുന്നു; ഞായറാഴ്ച അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്അക്ഷയ തൃതീയ ദിനത്തിൽ രണ്ടാംവട്ടവും സ്വർണവില ഉയർന്നു; ഉപഭോക്താക്കൾക്ക് തിരിച്ചടിവിഷ്ണുപ്രിയ കൊലക്കേസ്;ശിക്ഷാ വിധി തിങ്കളാഴ്ചപ്രണയം നിരസിച്ചതിന്റെ പേരിൽ അരുംകൊല: വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത് കുറ്റക്കാരൻ; ശിക്ഷാവിധി ഉടൻപ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം400 ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിരോധനവുമായി യൂറോപ്യൻ യൂണിയൻതൊഴിലാളി സമരം: ഇന്ന് 74 വിമാനങ്ങള്‍ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കുംഎസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂടും;65 രൂപ വരെ വര്‍ധന

പാലിയേക്കരയില്‍ നാളെ മുതല്‍ ടോള്‍ നിരക്ക് കൂടും. 10 രൂപ മുതല്‍ 65 രൂപ വരെയാണ് വര്‍ധന. നിരക്കില്‍ ഇളവ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും തിരുവനന്തപുരത്തെ തിരുവല്ലം ടോളില്‍ ഇന്നും പഴയ നിരക്ക് തുടരുകയാണ്.

പാലിയേക്കരയില്‍ വര്‍ഷങ്ങളായി അധിക ടോള്‍ ഈടാക്കിയതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു. 2016 ല്‍ നടത്തിയ ക്രമക്കേടിന്റെ രേഖകളാണ് പുറത്തുവന്നത്. ടോള്‍ ഈടാക്കുന്ന അടിസ്ഥാന വില 40 പൈസയ്ക്ക് പകരം ഒരു രൂപ ഈടാക്കിയതായി രേഖകളില്‍ വ്യക്തമാണ്.

ഒന്നുകില്‍ അടിസ്ഥാന വിലയില്‍ അല്ലെങ്കില്‍ മൊത്തവില സൂചികയില്‍ ഏതെങ്കിലും ഒന്നില്‍ മാറ്റം വരുത്തി വര്‍ഷങ്ങളായി ടോള്‍ നിരക്കില്‍ മാറ്റം വരുത്തുന്നുണ്ടെന്ന് വ്യക്തം. അടിസ്ഥാന വിലയും മൊത്തവിലയും ദൂരവുമാണ് ടോള്‍ നിരക്ക് കണക്കാക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് മാനദണ്ഡങ്ങള്‍.