സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

ട്രെയിന്‍ ആക്രമണം: 3 കണ്ണൂര്‍ സ്വദേശികള്‍ക്ക് ദാരുണാന്ത്യം; 9 പേര്‍ ചികില്‍സയില്‍…

ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കുനേരെ പെട്രോളിച്ച് തീ കൊളുത്തി യുവാവ്. ട്രെയിനില്‍ തീ പടര്‍ന്നതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയെന്ന് സംശയിക്കുന്ന മൂന്നുപേരുടെ മൃതദേഹം ട്രാക്കില്‍ നിന്നും കണ്ടെത്തി. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരിയുടെ രണ്ടുവയസുള്ള മകള്‍ സഹറ, വ്യാപാരിയായ നൗഫീഖ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തിച്ചു. അക്രമത്തില്‍ സാരമായി പരുക്കേറ്റ ഒന്‍പതുപേര്‍ ചികില്‍സയിലാണ്.

കണ്ണൂര്‍ പൊന്ന്യം വെസ്റ്റ് സ്വദേശി അനില്‍കുമാര്‍, ഭാര്യ സജിഷ, മകന്‍ അദ്വൈത്, പട്ടുവം സ്വദേശി റൂബി, തളിപ്പറമ്പ് സ്വദേശി ജ്യോതിന്ദ്രനാഥ്, പ്രകാശന്‍, മട്ടന്നൂര്‍ സ്വദേശി ആഷിഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവര്‍ കോഴികോട് മെഡിക്കല്‍ കോളേജ്, കൊയിലാണ്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ചികില്‍സയിലാണ്.തലശ്ശേരി, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങേണ്ട യാത്രക്കാരായിരുന്നു ഇവര്‍.

ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു ഡി വണ്‍ കോച്ചില്‍ കടന്ന അക്രമി യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീയിട്ടത്. അക്രമത്തിന് പിന്നാലെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ യുവാവ് രക്ഷപെടുകയും ചെയ്തു. അക്രമിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.