സാമൂഹിക ലിങ്കുകൾ

News Updates
ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, മേജ‍ർ അടക്കം 5 സൈനികർക്ക് പരിക്ക്ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍;ചരിത്രം കുറിക്കാന്‍ നിര്‍മലവീണ്ടും നിപ, 14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്

പെന്‍ഷന്‍ മുടങ്ങില്ലെന്ന് ഉറപ്പ്; സമരം അവസാനിപ്പിച്ച് അടിമാലിയിലെ വൃദ്ധ ദമ്പതിമാര്‍

ഇടുക്കി: ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച അടിമാലിയിലെ വൃദ്ധദമ്പതിമാര്‍ സമരം അവസാനിപ്പിച്ചു. സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പെന്‍ഷന്‍ മുടങ്ങില്ലെന്ന് ദമ്പതിമാര്‍ക്ക് നേതൃത്വം ഉറപ്പു നല്‍കി.

പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുമെന്ന് ഉറപ്പു നല്‍കിയെന്ന് ശിവദാസന്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ശിവദാസന്‍ പറഞ്ഞു.

പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ ദയാവധത്തിന് തയ്യാര്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചായിരുന്നു പ്രതിഷേധം. ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ട് ജോലി ചെയ്യാനാകാത്ത അവസ്ഥയാണെന്നും ആകെയുണ്ടായിരുന്ന ആശ്രയം പെന്‍ഷനായിരുന്നുവെന്നും ദമ്പതിമാര്‍ പ്രതികരിച്ചിരുന്നു. വീട്ടില്‍ പോയി വരാനുള്ള ചെലവ് ഓര്‍ത്ത് കഴിഞ്ഞ അഞ്ച് വര്‍ഷമായി താനും ഭര്‍ത്താവും അന്തിയുറങ്ങുന്നത് കടയിലാണ്. രണ്ട് പേര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് മറ്റ് ജോലികള്‍ക്ക് പോകാന്‍ സാധിക്കില്ല. ചികിത്സയ്ക്ക് പോലും പണമില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. വാര്‍ത്തക്ക് പിന്നാലെ ദമ്പതിമാര്‍ക്ക് സഹായവുമായി കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള പാര്‍ട്ടികളും രംഗത്തുവന്നിരുന്നു.