സാമൂഹിക ലിങ്കുകൾ

News Updates
ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, മേജ‍ർ അടക്കം 5 സൈനികർക്ക് പരിക്ക്ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍;ചരിത്രം കുറിക്കാന്‍ നിര്‍മലവീണ്ടും നിപ, 14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്

എംവി ഗോവിന്ദൻ്റെ അപകീര്‍ത്തി കേസ്: സ്വപ്ന സുരേഷിന് ജാമ്യം, കേസ് ഈ മാസം 26 ലേക്ക് മാറ്റി

കണ്ണൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും കേസിൽ ഒന്നാം പ്രതിയായ സ്വപ്ന സുരേഷ് കോടതിയിൽ ഹാജരായിരുന്നില്ല.

പിന്നീട് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഹാജരായത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദൻ വാഗ്ദാനം ചെയ്തെന്നായിരുന്നു ഫേസ്ബുക്കിലൂടെ സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രിക്കും തനിക്കും ഇത് അപകീർത്തി ഉണ്ടാക്കിയെന്ന് കാട്ടിയാണ് ഗോവിന്ദൻ കോടതിയെ സമീപിച്ചത്.

സ്വപ്നക്കെതിരെ സിപിഎം ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസും കേസ് എടുത്തിരുന്നു. ഇത് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.