സാമൂഹിക ലിങ്കുകൾ

News Updates
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു‘പേടിച്ചിട്ടാണ് മിണ്ടാതിരുന്നത്, ബോംബ് നിര്‍മാണത്തിന് പിന്നില്‍ പാര്‍ട്ടിക്കാര്‍’; വെളിപ്പെടുത്തലുമായി യുവതിസംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്ക്രിമിനലുകളെ കേരള പൊലീസില്‍ വച്ചുപൊറുപ്പിക്കില്ല; 108 പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; മുഖ്യമന്ത്രിമന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചുതേങ്ങ പെറുക്കാന്‍ പറമ്പില്‍ പോയി; എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചുസംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യംതൃശൂരും പാലക്കാട്ടും ഭൂചലനംആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി

പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; ലോകത്ത് ആദ്യമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 24ന് മെക്‌സികോയില്‍ മരിച്ച 59കാരന് പക്ഷിപ്പനിയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്‍ഫ്‌ലുവന്‍സ എ വൈറസ് ബാധ, ആദ്യമായി ലബോറട്ടറിയില്‍ സ്ഥിരീകരിച്ച മനുഷ്യനാണ് മരിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒയുടെ പ്രസ്താവനയില്‍ പറയുന്നു. വൈറസ് ബാധിച്ചതിന്റെ ഉറവിടം അജ്ഞാതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസിന്റെ പടരുന്നതിനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, തുടങ്ങിയ രോഗലക്ഷണങ്ങളുമായി മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 59 കാരനാണ് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ‘വൈറസിന്റെ ഉറവിടം അജ്ഞാതമാണ്. മെക്‌സിക്കോയിലെ കോഴികളില്‍ എ (എച്ച് 5 എന്‍ 2) വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,’ ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തില്‍ ഇന്‍ഫ്‌ലുവന്‍സ എ (എച്ച് 5 എന്‍ 2) വൈറസ് ബാധിച്ചതായി ലബോറട്ടറി സ്ഥിരീകരിച്ച ആദ്യത്തെ മനുഷ്യ കേസും മെക്‌സിക്കോയിലെ ഒരു വ്യക്തിയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ ഏവിയന്‍ എച്ച് 5 വൈറസുമായിരുന്നു ഇത്. അണുബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ലെന്ന് മെക്‌സിക്കോ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. മരിച്ചയാള്‍ കോഴികളുമായോ മറ്റ് മൃഗങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല.

ഇയാള്‍ക്ക് ഒന്നിലധികം രോഗങ്ങള്‍ ഉണ്ടായിരുന്നു. മറ്റ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് മൂന്നാഴ്ചയോളം കിടപ്പിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. 59കാരന് വിട്ടുമാറാത്ത വൃക്കരോഗവും ടൈപ്പ് 2 പ്രമേഹവും ഉണ്ടായിരുന്നതായി മെക്‌സിക്കോ ആരോഗ്യ മന്ത്രാലയം അറിയിച്ചു.