സാമൂഹിക ലിങ്കുകൾ

News Updates
ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍;ചരിത്രം കുറിക്കാന്‍ നിര്‍മലവീണ്ടും നിപ, 14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്എ.കെ.ജി സെന്റർ സ്ഫോടനം; കെ സുധാകരനും വി.ഡി സതീശനും സമൻസ്

അവധിയില്ല: മാര്‍ച് 31ന് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

ന്യൂഡെല്‍ഹി: സര്‍കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ മാര്‍ച് 31 തുറക്കും. മാര്‍ച് 31 ന് ഞായറാഴ്ചയാണെങ്കിലും എല്ലാ ബാങ്ക് ശാഖകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ചു. 2023, 2024 സാമ്പത്തിക വര്‍ഷത്തെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് മാര്‍ച് 31 പ്രവൃത്തി ദിനമാക്കിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിവസം ഞായറാഴ്ചയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിര്‍ദേശം.

റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍പെട്ട ബാങ്കുകള്‍ക്കാണ് നിര്‍ദേശം ബാധകമാവുക. റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍ പെട്ട പൊതു, സ്വകാര്യ ബാങ്കുകള്‍ക്കാണ് നിര്‍ദേശം. ഈ ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളും തുറക്കാനാണ് ഉത്തവിട്ടിരിക്കുന്നത്.