സാമൂഹിക ലിങ്കുകൾ

News Updates
ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍;ചരിത്രം കുറിക്കാന്‍ നിര്‍മലവീണ്ടും നിപ, 14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്എ.കെ.ജി സെന്റർ സ്ഫോടനം; കെ സുധാകരനും വി.ഡി സതീശനും സമൻസ്

ആരോഗ്യവകുപ്പ് ജീവനക്കാരുടെ സമൂഹമാധ്യമ വിലക്ക് പിന്‍വലിച്ചു

ആരോഗ്യവകുപ്പ് ജീവനക്കാരുടെ സമൂഹമാധ്യമ വിലക്ക് പിന്‍വലിച്ച് സര്‍ക്കാര്‍. മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് പിന്‍വലിച്ചത്. കെ.ജി.എം.ഒ.എ. അടക്കമുള്ള സംഘടനകള്‍ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു.

സമൂഹമാധ്യമ ഇടപെടലുകൾക്ക് അനുമതി നല്‍കിയാല്‍ ചട്ടലംഘനം ഉണ്ടാകുമെന്നായിരുന്നു നേരത്തെയിറക്കിയ ഉത്തരവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ മുന്നറിയിപ്പ് . അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമെന്ന് വിമർശിച്ച കെ ജി എം ഒ എ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന പതിമൂന്നാം തീയതിയാണ് വിചിത്ര ഉത്തരവ് പുറത്തിറക്കിയത്.

ആരോഗ്യ വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥർക്ക് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ പാടില്ലെന്നാണ് ഉത്തരവ്. യൂ ട്യൂബ് ചാനൽ തുടങ്ങാനും അനുമതിയില്ല. പെരുമാറ്റചട്ടങ്ങൾക്ക് വിധേയമായി അനുമതി നല്കിയാൽ ചട്ടലംഘത്തിന് സാധ്യത കൂടുതലെന്നാണ് കണ്ടെത്തൽ. പോസ്റ്റുകൾക്കും മറ്റും പരസ്യവരുമാനം ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇതു കണ്ടെത്തുക പ്രായോഗികമല്ലെന്നും ഉത്തരവിൽ പറയുന്നു. അപേക്ഷകള്‍ സ്ഥാപന, ജില്ലാതലത്തില്‍തന്നെ നിരസിക്കാമെന്നും ഉത്തരവിലുണ്ട്.