സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

ഐഎഫ്എഫ് കെ വേദിയിൽ യൂത്ത് കോൺഗ്രസിന്റെ കെ-റെയിൽ പ്രതിഷേധം

തിരുവനന്തപുരം: സിൽവർ ലൈൻ കെ റെയിൽ പദ്ധതിക്കെതിരെ അന്താരാഷ്ട്ര ചലച്ചിത്രവേദിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. പ്രധാനവേദിയായ ടാഗോർ തിയേറ്ററിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

‘കെ റെയിൽ വേണ്ട കേരളം മതി’ എന്ന മുദ്രാവാക്യമെഴുതിയ ബാനറിൽ പ്രതിഷേധ സൂചകമായി പെയിന്റിൽ കൈ മുക്കി പതിപ്പിച്ചു. ലോകത്തെ പല പ്രതിഷേധങ്ങളും സിനിമകളിലൂടെയാണ് അടയാളപ്പെട്ടതെന്നും അതിനാലാണ് ഈ വേദി തെരഞ്ഞെടുത്തതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കെ റെയിൽ വിരുദ്ധ സമരം രാജ്യ വിരുദ്ധ സമരമല്ല. ജനകീയ പോരാട്ടങ്ങളെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് ഫാസിസ്റ്റ് രീതിയാണ്.

ക്രിയാത്മക പ്രതിഷേധമാണ് ഐഎഫ്എഫ് കെ വേദിയിൽ നടന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. സിൽവർ ലൈൻ പദ്ധതിക്കെതിരെ കോൺഗ്രസിനൊപ്പം യൂത്ത് കോൺഗ്രസും പ്രതിഷേധം ശക്തമാക്കുകയാണ്. സിൽവർ ലൈന് കല്ലിടലിനെതിരെ എറണാകുളം കണയന്നൂർ താലൂക് ഓഫീസിനു മുന്നിൽ പ്രതീകാത്മകമായി യൂത്ത് കോൺഗ്രസ് കല്ലിട്ടു പ്രതിഷേധിച്ചു.

ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ മാർച്ച് താലൂക്ക് ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഗേറ്റിന് മുന്നിൽ പ്രതീകാത്മകമായി കല്ലു സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.