സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

ദിലീപുമായി സാമ്പത്തിക ഇടപാട്; സിനിമ-സീരിയല്‍ താരങ്ങളെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്

നടിയെ അക്രമിച്ച കേസില്‍ സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. തിരുവനന്തപുരം സ്വദേശിനികളാണ് ഇവര്‍. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.


അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകണണെന്നാവശ്യപ്പെട്ട് ദിലീപിന് രണ്ട് ദിവസത്തിനകം നോട്ടിസ് നല്‍കും.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യമായാണ് ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.