സാമൂഹിക ലിങ്കുകൾ

News Updates
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

കെ- റെയിൽ; മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സിപിഐഎം പോളിറ്റ് ബ്യൂറോ മീറ്റിങ്ങിനായി നാളെ ദില്ലിയില്‍ എത്തുന്ന മുഖ്യമന്ത്രി തൊട്ടടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രിയെ കാണാനായിട്ടാണ് അനുമതി നേടിയിട്ടുള്ളത്.

സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാവുന്ന കെ- റെയിൽ പദ്ധതിയെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ നടത്തും. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വഴിയൊരുക്കുന്നതുമായ പദ്ധതിക്ക് കേന്ദ്രത്തിന്റെ കൂടുതൽ സഹായമടക്കമുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.

ബഫര്‍ സോണ്‍, കെ- റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് സിപിഎം പോളിറ്റ് ബ്യൂറോ യോഗം.