സാമൂഹിക ലിങ്കുകൾ

News Updates
കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി5 ദിവസം ശക്തമായ മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്;

കണ്ണൂർ സർവകലാശാല സേവനങ്ങൾ ഇനി ഓൺലൈനിൽ

കണ്ണൂർ: സർവ്വകലാശാലയിൽ നേരിട്ടു വരാതെ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്കുള്ള മുഴുവൻ സേവനങ്ങളുമാണ് ഓൺലൈൻ വഴി ആക്കുക.

നിലവിൽ പരീക്ഷ രജിസ്ട്രേഷൻ മുതൽ ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി നൽകാം. നാഷണൽ അക്കാദമി ഡിപ്പോസിറ്ററി  സംവിധാനവുമായി ബന്ധിപ്പിക്കുന്നതോടെ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാകും. മൈഗ്രേഷൻ ,ഇക്വലൻസ്, കൺഡോണേഷൻ, റീ-അഡ്മിഷൻ ,ഇന്റർ കോളേജ് ട്രാൻസ്ഫർ , മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ എന്നിവയാണ് പു   തുതായി ഓൺലൈൻവഴി ലഭ്യമാക്കുക.  

വെബ്സൈറ്റ് നവീകരിക്കുന്ന തോടെ വിദ്യാർത്ഥി പ്രവേശനം, ഗവേഷണം, എച്ച് ആർ , ഡി സി ,ഐ ക്യു എസ്സി ,ഇ-ലേണിങ്ങ് , വിദ്യാർത്ഥി ക്ഷേമ വിഭാഗം, നാഷണൽ സർവീസ് സ്കീം തുടങ്ങിയ പോർട്ടലുകളും നിലവിൽ വരും.  സാമ്പത്തിക  ഇടപാടുകൾ പൂർണമായും ഓൺലൈൻ വഴി പൂർത്തിയാക്കാൻ കഴിയും. 

Leave a Reply

Your email address will not be published.