സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

സ്തനാര്‍ബുദം ഇനി വേഗത്തില്‍ തിരിച്ചറിയാം, മനസ്സിലെ ആശങ്ക അകറ്റാം : പ്രത്യേക സ്‌ക്രീനിംഗ് ക്യാമ്പുമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്‌

കണ്ണൂര്‍ : സ്ത്രീകളെ ഏറ്റവും കൂടുതല്‍ ആശങ്കയിലാഴ്ത്തുന്ന വിഷയങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടുള്ള ആശയ കുഴപ്പങ്ങള്‍. സ്തനങ്ങളില്‍ കാണപ്പെടുന്ന ചെറിയ തടിപ്പുകളും വ്യതിയാനങ്ങളുമൊക്കെ സ്തനാര്‍ബുദത്തിന്റേതാണോ എന്ന ആശങ്ക ഉണ്ടാവുകയും , മാനസികമായ സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നത് വ്യാപകമായി കാണപ്പെടുന്ന കാര്യമാണ്. സ്തനാര്‍ബുദ നിര്‍ണ്ണയം എങ്ങിനെ ശാസ്ത്രീയമായി സ്വയം നടത്തണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് മഹാഭൂരിപക്ഷം പേരും ഇത്തരം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മനസിലൊതുക്കേണ്ടി വരുന്നത്. സാമൂഹികമായി വളരെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന സാഹചര്യമാണിത്.

ഈ അവസ്ഥയ്ക്ക് പരിഹാരമേകുക എന്ന ലക്ഷ്യത്തോടെ ലോക കാന്‍സര്‍ ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ പ്രശസ്ത വനിത സർജൻ ഡോക്ടർ നിധില കോമാത്തിന്റെ നേതൃത്വത്തിൽ സ്തനാര്‍ബുദ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രവരി 6 മുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍, ഡോക്ട്‌റുടെ പരിശോധന എന്നിവ സൗജന്യമാണ് . ഇതിന് പുറമെ മാമ്മോഗ്രാം യു/എല്‍ പരിശോധനയ്ക്കും, മാമ്മോഗ്രാം ബി/എല്‍ പരിശോധനയ്ക്കും, സോണോമാമ്മോഗ്രാമിനും പ്രത്യേകം ഇളവുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാവുക. +91 6235000570 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.