സാമൂഹിക ലിങ്കുകൾ

News Updates
പൂരാവേശത്തിൽ തൃശൂർ; തൃശൂർ പൂരത്തിന് കൊടിയേറിപടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്കേരളത്തിൽ വേനൽമഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്പാനൂര്‍ ബോംബ് സ്‌ഫോടനം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംസംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍കണ്‍സ്യൂമർ ഫെഡിന് ആശ്വാസം; റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ ഹൈക്കോടതിയുടെ അനുമതിറിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റംലോക്‌സഭ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധിവ്രതശുദ്ധിയുടെ നിറവിൽ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾയുവ മലയാള നടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് രോഗി മരിച്ചു. താഴെ തിരുവമ്പാടി സ്വദേശി കുളത്താട്ടില്‍ അലവി (75)യാണ് മരിച്ചത്. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയില്‍ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം വൈകിട്ട് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തും.

അലവിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം കോഴിക്കോട് വട്ടോളി കുന്നുമ്മല്‍ സ്വദേശിയും കൊവിഡിനെ തുടര്‍ന്ന് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം.

കേരളത്തില്‍ ഇന്നലെ മാത്രം 514പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആക്ടിവ് രോഗികളുടെ എണ്ണം 2,341ആണ്. ഒമിക്രോണും വകഭേദമായ ജെഎന്‍1 ഉം ആണ് പടരുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായാണ് കൂടുതല്‍ പേരും ആശുപത്രികളില്‍ എത്തുന്നത്. ചികിത്സ വേണ്ടവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.