സാമൂഹിക ലിങ്കുകൾ

News Updates
എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്

സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തിൽ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ദർ

തിരുവനന്തപുരം:ഉത്സവ നാളുകൾ അടുത്തിരിക്കെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ കാര്യത്തിൽ  ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ദർ.  രാജ്യത്ത്  ഈ മാസം  റിപ്പോർട്ട് ചെയ്ത കേസുകളിൽ  കേരളം ഏറെ മുന്നിലാണ്.കേരളത്തിൽ നിലവിൽ ആക്റ്റീവ് രോഗികളുടെ എണ്ണം 16308 ആണ്.  തൊട്ടുമുന്നിലുള്ള മാസം മാർച്ച് 1ന് ഇത് വെറും 475 ആയിരുന്നു.  പൊടുന്നനെയാണ് കുതിച്ച് കയറിയത്.   ഏപ്രിലിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത് കേസുകളുടെ പകുതി മാത്രമാണ് തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.

കേരളം 16,000 കടന്നെങ്കിൽ മഹാരാഷ്ട്രയിൽ എണ്ണായിരത്തിലധികം.  ആൾക്കൂട്ടവും തിരക്കും കൂടുന്ന  ഉത്സവ സീസണുകളിൽ  കോവിഡ് കേസുകൾ കൂടാറുണ്ടെന്നതാണ് കേരളത്തിലെ യാഥാർതാഥ്യം.  പെരുന്നാളും വിഷുവും ഒന്നിച്ചെത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം.

വാക്സിൻ ഇപ്പോൾ ആരുമെടുക്കുന്നില്ല. കിട്ടുന്നുമില്ല.  മാസ്ക് നിലവിൽ പ്രായമായവരും ഗർഭിണികളും മറ്റുരോഗമുള്ളവരും ഉള്ള വീടുകളിലും ആശുപത്രികളിലുമാണ് നിർബന്ധമാക്കിയിട്ടുള്ളത്. ഗുരുതര രോഗികളെ പ്രവേശിപ്പിക്കുന്ന സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിലവിൽ രോഗികളുടെ പിടിവിട്ട തിരക്കില്ല എന്നതാണ് ആശ്വാസം.