സാമൂഹിക ലിങ്കുകൾ

News Updates
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഒ.കെ രാംദാസ് അന്തരിച്ചു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു. 74 വയസായിരുന്നു. തിരുവനന്തപുരത്ത് ചികില്‍സയിലിരിക്കേയാണ് അന്ത്യം.

രഞ്ജി ട്രോഫിയില്‍ കേരളത്തിനായി 13 സീസണുകളില്‍ കളത്തിലിറങ്ങിയിട്ടുണ്ട് ഒ.കെ രാംദാസ്. രഞ്ജി ട്രോഫിയില്‍ 1968/69 സീസണ്‍ മുതല്‍ 1980/81 വരെ 35 മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചു. 11 അർധ സെഞ്ചുറികളോടെ 1647 റണ്‍സ് നേടി.

1972 ഡിസംബർ ഒന്നിന് തമിഴ്നാടിനെതിരെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നേടിയ 83 റണ്‍സാണ് ഉയർന്ന സ്കോർ. 1979ല്‍ തമിഴ്നാടിനെതിരെ ഡിസംബർ 13 മുതല്‍ 15 വരെ കേരള രഞ്ജി ടീമിനെ നയിച്ചു. 1998/99 മുതല്‍ 2002/03 വരെ ബിസിസിയുടെ മാച്ച് റഫറിയായിരുന്നു.

ഭാര്യ ശോഭ. മകന്‍ കപില്‍ രാംദാസ്. ഒ.കെ രാംദാസിന്‍റെ വിയോഗത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചിച്ചു.