സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

അവധിക്കാലത്ത് സ്പെഷ്യല്‍ LSS,USS പരിശീലനം നടത്തരുത്, വിലക്കി ബാലാവകാശകമ്മീഷന്‍

തിരുവനന്തപുരം: വേനലവധി നഷ്ടപ്പെടുത്തിയുള്ള എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ പരിശീലനം വിലക്കി സംസ്ഥാനബാലാവകാശ കമ്മീഷന്‍. കൊടുംചൂട് കുട്ടികളെ ബാധിക്കാതിരിക്കാന്‍ പരീക്ഷകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്താനും കമ്മീഷന്‍ ഉത്തരവിട്ടു. ഇതിനായി എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെളളവും ലഭ്യമാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 20-നാണ് എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍

അവധിക്കാലത്തെ പരീക്ഷ കാരണം കുട്ടികള്‍ക്ക് വേനലവധി ആസ്വദിക്കാനാകില്ലെന്ന പരാതി പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്. എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ക്കായുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പ്രത്യേക പരിശീലനം നിര്‍ത്തലാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. രാവിലെയും, രാത്രിയും, അവധിദിവസം പോലും കുട്ടികള്‍ പരിശീലനക്ലാസില്‍ പോകേണ്ട അവസ്ഥയാണ് നിലവിലെന്നും ബാലാവകാശകമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത് കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കുന്നതായും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.