സാമൂഹിക ലിങ്കുകൾ

News Updates
എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനംവെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടുംപവർകട്ട് വേണം’ സർക്കാരിനോട് വീണ്ടും ആവശ്യം ഉന്നയിച്ച് കെഎസ്ഇബികടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്

മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല; രാജ്യത്തെ 18 മരുന്ന് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി


ദില്ലി: ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉൽപാദപ്പിച്ച മരുന്ന് കമ്പിനികള്‍ക്ക് പൂട്ടിട്ട് കേന്ദ്രം. രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യ (ഡിസിജിഎ). റദ്ദാക്കി.  ഇന്ത്യൻ നിർമിത വ്യാജ മരുന്നുകൾ വിദേശത്ത് വിറ്റഴിക്കുന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി.

ഡിസിജിഎ മരുന്നു കമ്പനികളിൽ വ്യാപക പരിശോധന നടത്തി ശേഷമാണ് 18 കമ്പിനികളുടെ ലൈസന്‍ റദ്ദാക്കിയത്. മരുന്ന് നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്ന് ഡിസിജിഐ  കമ്പിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ മാസമാണ് ഡിജിസിഐ  രാജ്യവ്യാപകമായി മരുന്നു കമ്പിനികളില്‍ പരിശോധന നടത്തിയത്. 20 സംസ്ഥാനങ്ങളിലായി 76 കമ്പനികളില്‍ മരുന്നുകളുടെ ഗുണനി‌ലവാരം പാലിക്കുന്നുണ്ടോ എന്ന് ഡിസിജിഐ  പരിശോധന നടത്തി. കേന്ദ്ര- സംസ്ഥാനങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍  26 കമ്പനികൾക്കു നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.  

നടപടി നേരിട്ടവരില്‍ കൂടുതലും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനികളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.