സാമൂഹിക ലിങ്കുകൾ

News Updates
കടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്കേരളം ജനവിധിയെഴുതുന്നു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരബി.ജെ.പിയിലേക്ക് പോകുന്നത് ഇ.പി. ജയരാജൻ; ചർച്ച നടന്നത് ഗൾഫിൽ -കെ. സുധാകരൻതാപനില മാറ്റമില്ലാതെ തുടരുന്നു; 12 ജില്ലകളില്‍ ശനിയാഴ്ചവരെ യെല്ലോ അലര്‍ട്ട്പോളിങ്, ജില്ലയില്‍ സുരക്ഷ തീര്‍ക്കാന്‍ 66,303 പോലീസുകാര്‍: 62 കമ്പനി കേന്ദ്രസേനകേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്‘ചെയ്യാത്ത കാര്യം പ്രചരിപ്പിച്ചതിൽ മാപ്പ് പറയണം’; കെ.കെ ശൈലജയ്ക്ക് ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്ടിപ്പറുകളുടെ അമിതവേഗതയ്ക്ക് തടയിടാൻ സർക്കാർ; നിർദേശവുമായി ഗതാഗതമന്ത്രികേരളം വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്ഷാരോൺ വധക്കേസ്; പ്രതി ​ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കും

അവധിക്കാല ക്ലാസ് ഉത്തരവ് നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് ബാലാവകാശ കമ്മിഷൻ. സംസ്ഥാനത്ത് കെ.ഇ.ആർ. ബാധകമായ സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മിഷൻ അംഗം ഡോ.എഫ്.വിൽസൺ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്.

വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ സി.ബി.എസ്.ഇ. തിരുവനന്തപുരം മേഖലാ ഓഫീസർക്കും ഐ.സി.എസ്.ഇ. ചെയർമാനും കമ്മിഷൻ നിർദേശം നൽകി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളിൽ മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകൾ നടത്തുന്നതായി കമ്മിഷന് പരാതികൾ ലഭിച്ചിരുന്നു.