സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

കളക്ടറുടെ വാഹനം തടഞ്ഞ് കന്നുകാലികള്‍, ഉടമകളെ കൊണ്ട് പിഴയടപ്പിച്ച് അധികൃതര്‍

ഇടുക്കി: മൂന്നാര്‍ ടൗണില്‍ നിരവധി പശുക്കളാണ് ഗതാഗത തടസ്സം സ്യഷ്ടിച്ച് അലഞ്ഞുനടക്കുന്നത്. ഇത്തരത്തില്‍ പഴയമൂന്നാറില്‍ അലഞ്ഞുതിരിഞ്ഞ പശുക്കളാണ് ഔദ്ധ്യോഗിക കാര്യങ്ങള്‍ക്കായി എത്തിയ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്‍റെ വാഹനം റോഡില്‍ തടഞ്ഞത്. എതിര്‍ദിശയില്‍ നിന്ന് എത്തിയ മറ്റ് വാഹനങ്ങള്‍ ശബ്ദം മുഴക്കി കാലികളെ മാറ്റിയതോടെയാണ് കളക്ടര്‍ക്ക് കടന്നുപോകാന്‍ കഴിഞ്ഞത്.

സംഭവം ബന്ധപ്പെട്ടവരെ ഓഫീസ് അധിക്യതര്‍ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് തസ്സം സ്യഷ്ടിച്ച പശുക്കളെ പഞ്ചായത്ത് അധിക്യകര്‍ കസ്റ്റഡിയില്‍ എടുത്തു. ഉച്ചയോടെ എത്തിയ ഉടമകള്‍ പിഴ ഒടുക്കി നിരത്തില്‍ ഇറക്കിവിടില്ലെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് കാലികളെ പഞ്ചായത്ത് അധികൃതര്‍ വിടാന്‍ തയ്യറായത്.

മൂന്നാറിനോട് ചേര്‍ന്നുകിടക്കുന്ന ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ പശുക്കള്‍ ടൗണില്‍ ഗതാഗത തടസ്സം സ്യഷ്ടിക്കുന്നത് പതിവാണ് .എന്നാല്‍ ഇത്തരത്തില്‍ പശുക്കളെ അഴിച്ചുവിടുന്ന ആളുകള്‍ക്കെതിരെ ആരും നടപടികള്‍ സ്വീകരിക്കാറില്ല. പുതിയതായി ചാര്‍ജ്ജെടുത്ത സെക്രട്ടറി ഇത്തരം സംഭവങ്ങളില്‍ അടിന്തിര ഇടപെല്‍ നടത്തിയോതടെ പ്രശ്നങ്ങള്‍ക്ക് അല്പം പരിഹാരം ഉണ്ട്