സാമൂഹിക ലിങ്കുകൾ

News Updates

ബഫർ സോൺ ഹർജികൾ മൂന്നംഗ ബഞ്ചിന് വിട്ടു

ഡൽഹി:ബഫർ സോൺ ഹർജികൾ മൂന്നംഗ ബഞ്ജിന് വിട്ടു. ജൂൺ മൂന്നിലെ വിധിയിൽ വ്യക്തത തേടി കേന്ദ്രം, കേരളം, കർണ്ണാടക, കർഷക സംഘടനകൾ, ഒപ്പം സ്വകാര്യ ഹർജികൾ ഇന്ന് കോടതിക്ക് മുമ്പിൽ എത്തി. വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കേരളം ആവശ്യപ്പെട്ടു.

വിധിയിൽ മാറ്റം വന്നാൽ പുനപരിശോധന വേണ്ടല്ലോ എന്ന് കോടതി വ്യക്തമാക്കി. നേരത്തേ  രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച വിധയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. .വിശദമായി വാദം കേട്ട സുപ്രീംകോടതി മൂന്നംഗ ബഞ്ച് ഇത് കേള്‍ക്കട്ടെയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

വിധിക്ക് മുൻപ് തന്നെ കരട് വിഞ്ജാപനം പലയിടത്തും വന്നിരുന്നു.എന്നാൽ ഈക്കാര്യം കോടതിയെ അറിയിക്കാനായില്ലെന്ന് അമിക്കസ് ക്യൂറി കോടതി അറിയിച്ചു.സുതാര്യമായി ജനങ്ങളിൽ നിന്നടക്കം അഭിപ്രായങ്ങൾ കരട് വിഞ്ജാപനം തേടി. ഇതുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിധിയെന് കേന്ദ്രം വാദിച്ചത്. ബഫർ സോൺ വിധി വന്നതോടെ പല നഗരങ്ങളും ഇതിന്റെ കീഴിയിലായി. വിധി കൊണ്ട് ഉദ്ദേശിച്ച നല്ലവശമല്ല നിലവിൽ നടക്കുനതെന്നും അമിക്കസ് ക്യൂറി കോടതിയിൽ പറഞ്ഞു