സാമൂഹിക ലിങ്കുകൾ

News Updates

KL- 99 സീരീസ്; സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരിസ്

തിരുവനന്തപുരം:സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരിസ് നൽകാൻ തീരുമാനം.ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് ശുപാർശ അംഗീകരിച്ചത്.അന്തിമ അനുമതിക്ക് മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിക്കും.സർക്കാർ വാഹനങ്ങൾക്ക് KL- 99 എന്ന സീരിസ് ആകും അനുവദിക്കുക.

സംസ്ഥാന സർക്കാർ വാഹനങ്ങൾക്ക് .KL- 99 – A സീരീസും ,കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് KL- 99 B യും, തദ്ദേശ സ്ഥാപനങ്ങൾക്ക് KL- 99 – Cയും ,സർക്കാരിന്‍റെ  പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക്  KL- 99  സീരീസുമായിരിക്കും നല്‍കുക.