സാമൂഹിക ലിങ്കുകൾ

News Updates
കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ നീക്കം; മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം: കെ.സുരേന്ദ്രൻ

കോഴിക്കോട്∙ സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൻ ഗൂഢാലോചന നടത്തി. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. സ്ഥാനം ഒഴിഞ്ഞ് മുഖ്യമന്ത്രി അന്വേഷണത്തെ നേരിടണം.

മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്നും കെ. സുരേന്ദ്രൻ ചോദിച്ചു. സത്യം അധികനാൾ മൂടി വെക്കാനാവില്ലെന്നും ജനാധിപത്യത്തിൽ സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു. ഇതിനിടെ, മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കി. കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് പല ജില്ലകളിലും സംഘർഷത്തിൽ കലാശിച്ചു. പലയിടങ്ങളിലും ബിരിയാണി ചെമ്പുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്