സാമൂഹിക ലിങ്കുകൾ

News Updates
കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും

കേരളത്തിൽ ഇന്ന് 24,166 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന്
24,166 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
മലപ്പുറം 4212, തിരുവനന്തപുരം 3210,
എറണാകുളം 2779, പാലക്കാട് 2592,
കൊല്ലം 2111, തൃശൂർ 1938, ആലപ്പുഴ
1591, കോഴിക്കോട് 1521, കണ്ണൂർ 1023,
കോട്ടയം 919, പത്തനംതിട്ട 800,
കാസർഗോഡ് 584, ഇടുക്കി 571, വയനാട്
315 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന്
രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232
സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്
പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. റുട്ടീൻ
സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി
നാറ്റ്, ജൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ.,
ആർ.ടി. എൽ.എ.എം.പി., ആന്റിജൻ
പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ
ആകെ 1,93,04,219 സാമ്പിളുകളാണ്
പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ
എന്നീ രാജ്യങ്ങളിൽ നിന്നും വന്ന
ആർക്കും തന്നെ കഴിഞ്ഞ 24
മണിക്കൂറിനകം കോവിഡ്-19
സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116),
സൗത്ത് ആഫ്രിക്ക (9), ബ്രസീൽ (1) എന്നീ
രാജ്യങ്ങളിൽ നിന്നും വന്ന 126
പേർക്കാണ് ഇതുവരെ കോവിഡ് 19
സ്ഥിരീകരിച്ചത്. ഇവരിൽ 124 പേരുടെ
പരിശോധനാഫലം നെഗറ്റീവായി. ആകെ
11 പേരിലാണ് ജനിതക വകഭേദം വന്ന
വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181
മരണങ്ങളാണ് കോവിഡ്-19
മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ മരണം 8063 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 177 പേർ
സംസ്ഥാനത്തിന് പുറത്ത് നിന്നും
വന്നവരാണ്. 22,193 പേർക്ക്
സമ്പർക്കത്തിലൂടെയാണ് രോഗം
ബാധിച്ചത്. 1707 പേരുടെ സമ്പർക്ക
ഉറവിടം വ്യക്തമല്ല. മലപ്പുറം 4057,
തിരുവനന്തപുരം 3054, എറണാകുളം
2700, പാലക്കാട് 1259, കൊല്ലം 2096,
തൃശൂർ 1920, ആലപ്പുഴ 1580,
കോഴിക്കോട് 1505, കണ്ണൂർ 959, കോട്ടയം
862, പത്തനംതിട്ട 776, കാസർഗോഡ് 568,
ഇടുക്കി 549, വയനാട് 308
എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ
രോഗം ബാധിച്ചത്.
89 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം
ബാധിച്ചത്. കണ്ണൂർ 18, പാലക്കാട് 11,
തിരുവനന്തപുരം, കൊല്ലം 10 വീതം,
എറണാകുളം, കാസർഗോഡ് 9 വീതം,
പത്തനംതിട്ട, തൃശൂർ 8 വീതം, കോട്ടയം 3,
ഇടുക്കി, മലപ്പുറം, വയനാട് 1 വീതം
ആരോഗ്യ പ്രവർത്തകർക്കാണ് രോഗം
ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച്
ചികിത്സയിലായിരുന്ന 30,539 പേർ
രോഗമുക്തി നേടി. തിരുവനന്തപുരം 3247,
കൊല്ലം 2034, പത്തനംതിട്ട 1187,
ആലപ്പുഴ 2794, കോട്ടയം 1344, ഇടുക്കി
946, എറണാകുളം 4280, ത്യശൂർ 1531,
പാലക്കാട് 3144, മലപ്പുറം 4505,
കോഴിക്കോട് 2316, വയനാട് 378, കണ്ണൂർ
2255, കാസർഗോഡ് 578
എന്നിങ്ങനെയാണ് രോഗമുക്തിയായത്.
ഇതോടെ 2,41,966 പേരാണ് രോഗം
സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
21,98,135 പേർ ഇതുവരെ കോവിഡിൽ
നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി
8,76,584 പേരാണ് ഇപ്പോൾ
നിരീക്ഷണത്തിലുള്ളത്. ഇവരിൽ 8,36,420
പേർ വീട് ഇൻസ്റ്റിറ്റിയൂഷണൽ
ക്വാറീനിലും 40,164 പേർ
ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
4001 പേരെയാണ് പുതുതായി
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന്
പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു
പ്രദേശത്തെയും ഹോട്ട് സ്പോട്ടിൽ നിന്നും
ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 880
ഹോട്ട് സ്പോട്ടുകളാണുള്ളത്.