സാമൂഹിക ലിങ്കുകൾ

News Updates
‘ചെയ്യാത്ത കാര്യം പ്രചരിപ്പിച്ചതിൽ മാപ്പ് പറയണം’; കെ.കെ ശൈലജയ്ക്ക് ഷാഫി പറമ്പിലിന്‍റെ വക്കീൽ നോട്ടീസ്ടിപ്പറുകളുടെ അമിതവേഗതയ്ക്ക് തടയിടാൻ സർക്കാർ; നിർദേശവുമായി ഗതാഗതമന്ത്രികേരളം വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്ഷാരോൺ വധക്കേസ്; പ്രതി ​ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കുംകണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട്;പോളിംഗ് ഓഫീസര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍മഷി പുരളാന്‍ ഇനി ആറുനാള്‍; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷിമയ്യഴി പോളിങ് ബൂത്തില്‍ഇഡി മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? രാഹുൽ ഗാന്ധികെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തുകനത്ത ചൂടിൽ ആശ്വാസമായി വേനൽമഴ; സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ് ഗാനരചിയിതാവ് വൈരമുത്തുവിന് ഒ.എൻ.വി. പുരസ്‌കാരം നൽകിയതിൽ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കൽ; 17 സ്ത്രീകൾ വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർത്തിയതായി വിമർശനം

മീ ടൂ ആരോപിതനായ തമിഴ് കവിയും ഗാനരചിയിതാവുമായ വൈരമുത്തുവിന് ഒ.എൻ.വി. പുരസ്‌കാരം നൽകിയതിൽ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കൽ. പുരസ്‌കാരം നൽകിയ ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് റിമയുടെ പോസ്റ്റ്.

17 സ്ത്രീകൾ വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർത്തിയതിനെ ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു റിമയുടെ വിമർശനം. ഒറ്റ വരി ട്വീറ്റിലൂടെയുള്ള താരത്തിന്റെ പ്രതികരണം ചുരുങ്ങിയ സമയത്തിനകം വൈറലായി. നിരവധി പേർ പിന്തുണ പ്രഖ്യാപിച്ച് എത്തുകയും ചെയ്തു.

ഇന്നലെയാണ് ഒ.എൻ.വി. സാഹിത്യ പുരസ്‌കാരത്തിന് വൈരമുത്തു അർഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.‌‌‌‌ പിന്നാലെ ഗായിക ചിന്മയി ശ്രീപദ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനു പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒ.എൻ.വി. അഭിമാനിക്കുന്നുണ്ടാകും എന്നായിരുന്നു ഗായികയുടെ പരിഹാസം.

2018ലാണ് വൈരമുത്തുവിനെതിരെ ലൈഗിംക അതിക്രമ ആരോപണം ഉയർന്നത്. ‌പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ച് കടന്നുപിടിച്ചു ചുംബിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ചിന്മയി ശ്രീപദയും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് വൈരമുത്തുവിനെതിരെ നിരവധി ആരോപണങ്ങളാണു മീ ടൂവിന്റെ ഭാഗമായി എത്തിയത്.