സാമൂഹിക ലിങ്കുകൾ

News Updates
കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും

കൊവിഡ് വാക്സിനേഷന്‍ 108 കേന്ദ്രങ്ങളില്‍; രജിസ്ട്രേഷൻ വിവരങ്ങൾ

ജില്ലയില (മെയ് 28) 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977 ന് മുന്‍പ് ജനിച്ചവര്‍) ഫസ്റ്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി 92 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

കൂടാതെ വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 – 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി 16 വാക്സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.


45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ കേന്ദ്ര ഗവണ്മെന്റില്‍ നിന്നാണ് ലഭിക്കുന്നത്. ആയതിനാല്‍ ഇത്തരത്തിലുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്സിനേഷന്‍ പോര്‍ട്ടലായ www.cowin.gov.in എന്ന സൈറ്റില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂ.

കേരള സര്‍ക്കാരിന്റെ വാക്സിനേഷന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യരുത്. 18 – 44 വയസിലുള്ള(1977 ന് ശേഷം ജനിച്ചവര്‍ ) അനുബന്ധ രോഗങ്ങളുള്ളവരും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരും, ജോലി / പഠന ആവശ്യാര്‍ത്ഥം വിദേശത്തേക്ക്  പോകുന്നവരും  കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം കേരള സര്‍ക്കാരിന്റെ വാക്സിനേഷന്‍ സൈറ്റില്‍ (covid19.kerala.gov.in) രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  കേരള സര്‍ക്കാരാണ് വാക്സിന്‍ ലഭ്യമാക്കുന്നത്.