സാമൂഹിക ലിങ്കുകൾ

News Updates
കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽകോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കുംകണ്ണൂരിൽ ഐസ്ക്രീം ബോൾ ബോംബുകൾ നടുറോഡിൽ പൊട്ടി5 ദിവസം ശക്തമായ മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്;

നിലവാരം ഉറപ്പാക്കാൻ കോളേജുകളിൽ അക്കാദമിക്‌ ഓഡിറ്റിങ്‌…

തിരുവനന്തപുരം > സാങ്കേതിക സർവകലാശാലയ്ക്ക്‌ കീഴിലെ കോളേജുകളുടെ നിലവാരം ഉറപ്പാക്കാൻ അക്കാദമിക ഓഡിറ്റിങ്‌. എൻജിനിയറിങ്‌ കോളേജുകളിലെ സാങ്കേതിക സംവിധാനങ്ങളുടെയും അധ്യാപന രീതികളുടെയും നിലവാരം ഉറപ്പാക്കാനായാണ്‌ ഓഡിറ്റിങ്‌. 142 എൻജിനിയറിങ്‌ കോളേജുകളിലും നവംബർ 11നകം ഓഡിറ്റിങ്‌ പൂർത്തിയാക്കാനാണ്‌ സർവകലാശാല തീരുമാനിച്ചിരിക്കുന്നത്‌.

പത്തുവർഷം സർവീസുള്ള 116 അധ്യാപകരെയാണ്‌ ഓഡിറ്റിങ്ങിനായി നിയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ബി ടെക്ക്‌ പരീക്ഷയിൽ 40 ശതമാനത്തിൽ താഴെ വിജയം കൈവരിച്ചതും മൂന്നുവർഷമായി വിദ്യാർഥി പ്രവേശനത്തിൽ പിന്നോക്കം നിൽക്കുന്നതുമായ സ്ഥാപനങ്ങളെ ആദ്യഘട്ടത്തിൽ ഓഡിറ്റ്‌ ചെയ്യും. ഇവയിൽ രണ്ട്‌ അധ്യാപകർ വീതമുള്ള സംഘം പരിശോധന നടത്തും. മറ്റ്‌ കോളേജുകളിൽ ഒരു അധ്യാപകൻ വീതമാകും പരിശോധന നടത്തുക. ഓഡിറ്റർമാർ ഓൺലൈനായി സർവകലാശാലയ്ക്ക്‌ റിപ്പോർട്ട്‌ സമർപ്പിക്കും. ഇതിന്‌ അനുബന്ധമായി പ്രിൻസിപ്പൽമാർക്കും അഭിപ്രായം രേഖപ്പെടുത്താം. ഇതുകൂടി പരിഗണിച്ചായിരിക്കും സർവകലാശാല അന്തിമ തീരുമാനം കൈക്കൊള്ളുക.

Leave a Reply

Your email address will not be published.