സാമൂഹിക ലിങ്കുകൾ

News Updates
ജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടിമിൽമയിൽ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ

തലശ്ശേരി ജനറൽ ആശുപത്രിയിൽ കാൻറീൻ കെട്ടിടമുയർന്നു.. ക്ഷമിക്കണം തുറന്നു പ്രവർത്തിക്കില്ല..

കെട്ടിടം നിർമ്മിച്ചെങ്കിലും സാധന സാമഗ്രികൾക്കായി ഫണ്ട് ഇല്ലാ എന്നതാണ് ന്യായീകരണം.
കാന്റീൻ കെട്ടിട നിർമ്മാണം തന്നെ ഒച്ചിഴയും വേഗതയിലായിരുന്നു’. നിരവധി പരാതികളും, ആരോപണങ്ങളും നിർമ്മാണ പ്രവൃത്തിയിൽ തുടരുകയാണ്. 2 വർഷത്തിലധികം സമയം എടുത്താണ് കെട്ടിടം പ്രവർത്തനം പൂർത്തീകരിച്ചത്. പുതിയ കെട്ടിടം പണിതിട്ടും പ്രവൃത്തി ആരംഭിക്കാത്തതിൽ നിരാശരാണ് ആശുപത്രിയിലെത്തുന്ന  സാധാരണ ജനങ്ങൾ .   കെട്ടിടത്തിനകത്ത് അനുബന്ധ ജോലികൾക്ക് പണം ഇല്ല എന്നതാണ് ന്യായം. നിലവിൽ പഴയ ഇടിഞ്ഞ കാൻറീൻ  എത്തി ഭക്ഷണം വാങ്ങി കഴിക്കേണ്ട അവസ്ഥയാണ് രോഗികള്ക്കും കൂട്ടിരിപ്പുകാർക്കും.

40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഇരുനില കെട്ടിടം നിർമ്മിച്ചത് .എ സി റൂം, അടുക്കള ,താഴത്തെ നിലയിലും മുകളിലും ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഹാൾ ,ജ്യൂസ് കോർണർ, മാനേജർക്കുള്ള ക്യാബിൻ, തൊഴിലാളികൾക്ക് വസ്ത്രം മാറാനുള്ള മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ശുചിമുറി, തുടങ്ങിയവ ഒരുക്കിയിരുന്നു .
ഇനി ബാക്കിയുള്ള പ്രവർത്തികൾക്കായി 30 ലക്ഷം രൂപയാണ് വേണ്ടത്. ഈ പണം ലഭിക്കാതെ  പ്രവർത്തി തുടങ്ങാൻ കഴിയില്ല .
2005ലാണ് കാൻറീൻ ആരംഭിക്കന്നത്.  ന്യായമായ ചെറിയ തുകയ്ക്ക് ചായയും, ഊണും ലഭിക്കുന്നത് രോഗികൾക്കും മറ്റുള്ളവർക്കും വലിയ ഒരു ആശ്വാസമായിരുന്നു.   

Leave a Reply

Your email address will not be published.