സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

തലശ്ശേരിയിൽ പനി ബധിച്ച് 9 വയസ്സുകാരി മരിച്ചു

തലശേരി: ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ്‌ ജനറൽ ആശുപത്രി ബേബിവാർഡിൽ പ്രവേശിപ്പിച്ചത്‌. പുലർച്ചെ രണ്ട്‌ മണിയോടെ അപസ്‌മാരമുണ്ടായതിനെ തുടർന്ന്‌ കോഴിക്കോട് മാറ്റിയിരുന്നു.

കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി വെന്റിലേറ്ററിൽ പുലർച്ചെ 5 മണിയോടെയാണ്‌ മരണം. എച്ച്‌വൺ എൻവൺ പനിയാണെന്ന്‌ സംശയിക്കുന്നു. പനി ബാധിച്ച്‌ വ്യാഴാഴ്‌ച ഒപിയിൽ ചികിത്സതേടിയിരുന്നു. അമ്മയോടൊപ്പം നടന്നാണ്‌ വെള്ളിയാഴ്‌ച ആശുപത്രിയിലെത്തിയത്‌. ജനിഷ 8 മാസമായി തലശേരിയിലെത്തിയിട്ട്‌. വാടക വീട്ടിലാണ്‌ താമസം. പിതാവ്‌: മുഹമ്മദ്‌ അഷറഫ്‌. ഒരു സഹോദരനുണ്ട്‌. മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ.