തലശ്ശേരി : കാലാവധി കഴിഞ്ഞ മരുന്ന്, ലേബലില്‍ കാലാവധി തിരുത്തി റീട്ടെയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് വില്പന നടത്തിയ തലശ്ശേരിയിലെ ശബരി സര്‍ജിക്കല്‍സിനെതിരെ ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഡ്രക്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം കേസെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് കെ വി സുദീഷിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയില്‍ വില്പനക്കായി സൂക്ഷിച്ചതും കാലാവധി തീയതി മായ്ച്ചു കളഞ്ഞതുമായ മരുന്നുകളും അനുബന്ധ രേഖകളും പിടിച്ചെടുത്തു.
ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ഇന്റലിജന്‍സ് ബ്രാഞ്ച് ഡോ. പി ഫൈസലിന്റെ നേതൃത്വത്തില്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരായ സോണിയ കൃഷ്ണന്, ഇ എന്‍ ബിജിന് എന്നിവര്‍ പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത മരുന്നുകള്‍ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.