സാമൂഹിക ലിങ്കുകൾ

News Updates
റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്ഹൈക്കോടതി അവസാനത്തെ കോടതിയല്ല; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍അതിതീവ്ര മഴയ്ക്ക് തന്നെ സാധ്യത; മുന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്55,000 കടന്ന് സ്വര്‍ണ്ണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വര്‍ണ്ണംജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

ബ്രഹ്മപുരത്തെ വിഷപ്പുക: 1249 പേർ ചികിത്സ തേടി -ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരത്തെ വിഷപ്പുകയെ തുടർന്ന് ഇതുവരെ 1249 പേർ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ വൈകുന്നേരം വരെ വിവിധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും മൊബൈൽ ക്ലിനിക്കുകളിലുമായി എത്തിയവരുടെ കണക്കാണിത്. 11 അർബൻ ഹെൽത്ത് സെന്‍ററുകളിൽ ശ്വാസ് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു. ഇന്ന് 18 പേർ ശ്വാസ് ക്ലിനിക്കുകളിൽ എത്തി.

ആറ് മൊബൈൽ യൂനിറ്റുകളുടെ സേവനവും ലഭ്യമാക്കി. മാത്രമല്ല, കാക്കനാട്ട് സ്പെഷ്യാലിറ്റി സെന്‍റർ ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളജിലെയും ആലപ്പുഴ മെഡിക്കൽ കോളജിലെയും ഡോക്ടർമാരുടെ സംഘം എല്ലാ സജ്ജീകരണങ്ങളോടെയും സേവനം നൽകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിട്ട് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്താതിരിക്കുന്നവരെ കണ്ടെത്തുന്നതിനും പരിശോധനകൾ നടത്തുന്നതിനും പ്രവർത്തനം നടത്തുന്നുണ്ട്.

പൊതുവെ കണ്ടുവരുന്ന ആരോഗ്യ പ്രശ്നം കണ്ണ് പുകച്ചിലാണ്. കൂടാതെ ശ്വാസം മുട്ടൽ, ചുമ, തൊണ്ടയിൽ ബുദ്ധിമുട്ട് എന്നിവയാണ് ആളുകൾ പറയുന്നതെന്നും മന്ത്രി വിശദീകരിച്ചു.