സാമൂഹിക ലിങ്കുകൾ

News Updates
പൂരാവേശത്തിൽ തൃശൂർ; തൃശൂർ പൂരത്തിന് കൊടിയേറിപടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്കേരളത്തിൽ വേനൽമഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്പാനൂര്‍ ബോംബ് സ്‌ഫോടനം; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംസംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍കണ്‍സ്യൂമർ ഫെഡിന് ആശ്വാസം; റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ ഹൈക്കോടതിയുടെ അനുമതിറിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റംലോക്‌സഭ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാർക്കും അവധിവ്രതശുദ്ധിയുടെ നിറവിൽ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾയുവ മലയാള നടൻ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

ഡിസംബർ 21 മുതൽ സപ്ലൈകോ ക്രിസ്‌മസ്‌ വിപണി

സപ്ലൈകോ ക്രിസ്‌മസ്‌ ചന്ത ഡിസംബർ 21ന്‌ ആരംഭിക്കും. ലക്ഷ്യം വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുക എന്നതാണ്. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ്‌ സംസ്ഥാന ഉദ്‌ഘാടനം. തിരുവനന്തപുരത്തിന്‌ പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ചന്തകളുമുണ്ടാകും. വിൽപ്പന നടക്കുന്നത് 1600 ഓളം ഔട്ട്‌ലറ്റുകളിലായിരിക്കും. സാധനങ്ങൾ ലഭ്യമാക്കാനുള്ള ടെൻഡർ നടപടി ശനിയാഴ്‌ച പൂർത്തിയായി. ജില്ലാചന്തകളിൽ ഹോർട്ടികോർപ്പിന്റെയും മിൽമയുടെയും സ്‌റ്റാളുകളുമുണ്ടാകും.

ഓണച്ചന്തകൾക്കു സമാനമായി സബ്‌സിഡി ഇതര സാധനങ്ങൾക്ക്‌ ഓഫറുകൾ നൽകാനും ആലോചിക്കുന്നുണ്ട്‌. ഡിസംബർ 30ന്‌ ചന്തകൾ അവസാനിക്കും. 13 ഇന സബ്‌സിഡി സാധനങ്ങളും ചന്തകളിൽ ലഭിക്കും.