സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

പ്രത്യേക പാർലമെൻ്റ് സമ്മേളനം; സോണിയാഗാന്ധി പ്രധാന മന്ത്രിക്ക് കത്ത് അയച്ചു

ഡൽ​ഹി: പ്രത്യേക പാർലമെൻ്റ് സമ്മേളന‌ത്തിൽ സോണിയാഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. ഇൻഡ്യ മുന്നണിയെ പ്രതിനിധീകരിച്ച് ആണ് സോണിയാ ഗാന്ധി കത്തെഴുതിയത്. വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകർക്ക് നൽകിയ ഉറപ്പുകളുടെ നിലവിലെ സാഹചര്യം, അദാനി വിഷയം എന്നിവയിൽ പാർലമെൻ്റിൽ ചർച്ച ആവശ്യപ്പെട്ടാണ് കത്ത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ചയ്ക്ക് എടുത്താൽ ശക്തമായി പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. ഈ മാസം 18 ആരംഭിക്കുന്ന പ്രത്യേക പാർലമെൻറ് സമ്മേളനത്തിലെ അജണ്ടകൾ വ്യക്തമായതിനുശേഷം യോജിച്ച പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഇൻഡ്യ മുന്നണി തീരുമാനിച്ചത്. അജണ്ടകൾ എന്താണെന്ന് അറിയാതെ കൂടുതൽ വിമർശനങ്ങൾ ഉയർത്തേണ്ടത് ഇല്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയെന്ന രാജ്യത്തിൻറെ പേര് ഭാരതമെന്നാക്കി മാറ്റൽ തുടങ്ങി കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ഇന്നലെ ചേർന്ന ഇൻഡ്യ മുന്നണി യോഗത്തിലും ധാരണയായി.