സാമൂഹിക ലിങ്കുകൾ

News Updates
അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്അർജുന്‍റെ കുടുംബത്തെ വെറുതെ വിടണം;എം.കെ. രാഘവൻ എം.പിജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു, മേജ‍ർ അടക്കം 5 സൈനികർക്ക് പരിക്ക്ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടിപാരിസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതി സ്റ്റേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്ലിയര്‍ സൈറ്റി’ സൗജന്യ നേത്ര പരിശോധനനേപ്പാളില്‍ 19 യാത്രക്കാരുമായി വിമാനം തകര്‍ന്നു, അപകടം ടേക്ക് ഓഫിനിടെക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

മേയ് ഒന്നു മുതല്‍ ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കാരം

തിരുവനന്തപുരം: കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മേയ് ഒന്നുമുതല്‍ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കുന്നു. കമ്പി കുത്തി റിബണ്‍ എച്ചും റോഡിലെ ഡ്രൈവിങ് സ്‌കില്ലുമാണ് നിലവില്‍ ടെസ്റ്റിന്റെ ഭാഗമായുള്ളത്. ഇനി മുതല്‍ ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ്.

ആംഗുലര്‍ പാര്‍ക്കിങ് (വശം ചരിഞ്ഞുള്ള പാര്‍ക്കിങ്), പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ) കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകള്‍.